റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. യു.പി ലഖ്‌നൗ സ്വദേശികളാണ് മരിച്ചവര്‍. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികളും കുടുംബാംഗങ്ങളുമാണ് മരിച്ചത്. മരിച്ച വിദ്യാര്‍ഥികള്‍ സഹോദരങ്ങളാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി അയാന്‍ മുഹമ്മദ് നിയാസ്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഇഖ്റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാര്‍ഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാന്‍ എന്നിവരാണ് മരിച്ചത്. തൂവലില്‍ നിന്ന് പെരുന്നാളാഘോഷത്തിനുശേഷം മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
Comments are closed for this post.