
ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക സേവന രംഗത്തേക്ക് ആളുകളെ എത്തിക്കുന്നതിനായി കുട്ടികള്‍ക്കായി ആര്.എസ്.എസ് സൈനിക സ്കൂള്‍ തുടങ്ങുന്നു. ഇതില്‍ ആദ്യത്തെ സ്കൂള്‍ അടുത്തവര്‍ഷം ഏപ്രിലില്‍ ആരംഭിക്കും.
സായുധ സേനയിലേക്ക് കുട്ടികളെ പ്രാപ്തരാക്കുകയാണ് സൈനിക സ്കൂളുകളുടെ ലക്ഷ്യം. ആദ്യ ബാച്ചില്‍ 160 കുട്ടികളുണ്ടാവും. ആര്.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിക്കു കീഴിലായിരിക്കും സൈനിക സ്കൂള്‍ പ്രവര്‍ത്തിക്കുക. ആര്.എസ്.എസ് മുന്‍ സര്‍സംഘ്ചാലക് രാജേന്ദ്ര സിങിന്റെ പേരിലായിരിക്കും ഇതു പ്രവര്‍ത്തിക്കുന്നു. രജ്ജു ഭയ്യ സൈനിക വിദ്യാ മന്ദിര്‍ എന്നായിരിക്കും സ്കൂളിന്റെ പേര്.
മുന്‍ ആര്.എസ്.എസ് മേധാവിയായ രജ്ജു ഭയ്യ ജനിച്ച സ്ഥലമായ യു.പി ബുലന്ദ്ഷഹര്‍ ജില്ലയിലെ ശിഖര്‍പൂരിലാണ് ആദ്യ സ്കൂള്‍ സ്ഥാപിക്കുന്നത്. സ്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കും.
സ്കൂളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിന് അടുത്ത മാസം അപേക്ഷ ക്ഷണിക്കും. ആറാം ക്ലാസിലേക്ക് 160 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. ഇവരില്‍ 56 പേര് സൈനികസേവനത്തിനിടയില്‍ രക്തസാക്ഷിത്വം വഹിച്ചവരുടെ മക്കള്‍ക്കായി സംവരണം ചെയ്യുമെന്നും ആര്.എസ്.എസ് പറയുന്നു.