ബംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍3 പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ച്രന്ദ്രയാന്‍3ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ ദൗത്യവും വിജയിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
The Moon, as viewed by #Chandrayaan3 spacecraft during Lunar Orbit Insertion (LOI) on August 5, 2023.#ISRO pic.twitter.com/xQtVyLTu0c
— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 6, 2023
പേടകം ഇപ്പോള്‍ ചന്ദ്രനില്‍നിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി.ഭമണപഥത്തില്‍ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ കാമറ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യമാണ് ഐഎസ്ആര്‍ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍ വ്യക്തമായിക്കാണുന്ന 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യമാണിത്.
ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാന്‍ മൂന്ന്, ഭൂമിയെ ഭ്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ചന്ദ്രയാന്‍3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
Comments are closed for this post.