2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിദേശത്ത് നിന്നുള്ള ആദ്യ സംഘം ഉംറ തീർത്ഥാടകർ ഉംറയുടെ നിറവിൽ

മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷമാണ് തീർത്ഥാടകർ ഹറമിൽ എത്തുന്നത് 

അബ്‌ദുസ്സലാം കൂടരഞ്ഞി

     മക്ക: വിദേശത്ത് നിന്നെത്തിയ തീർത്ഥാടകർ ഉംറയുടെ നിറവിൽ. ഞായറാഴ്ച ജിദ്ദയിൽ വന്നിറങ്ങിയ തീർത്ഥാടകരാണ് ബുധനാഴ്ച രാത്രിയോടെ വിശുദ്ധ മക്കയിലെത്തി ഉംറ നിർവ്വഹിച്ചത്. മക്കയിലെത്തിയ ഇവർ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇവർ ഉംറ തീർത്ഥാടനത്തിനായി വിശുദ്ധ കഅ്ബയുടെ ചാരത്തെത്തിയത്. നീറുന്ന ഹൃദയവുമായി കഅ്ബയുടെ ചാരത്ത് എത്തിയ വിദേശ തീർത്ഥാടകർക്ക് ആവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിരുന്നു.

     മക്കയിൽ താമസ സ്ഥലത്ത് നിന്നും ഇവരെ പ്രത്യേക ബസുകളിലാണ് ഉംറക്കായി എത്തിക്കുന്നത്. വിശുദ്ധ ഹറമിൽ എത്തിയ ആദ്യ സംഘത്തെ ഹറം കാര്യാലയ വകുപ്പ് ഹൃദയമായി സ്വീകരിച്ചു. ഞായറാഴ്ച പാകിസ്ഥാനിൽ നിന്നുള്ള ആദ്യ സംഘമാണ് ജിദ്ദയിൽ ഇറങ്ങിയത്. തൊട്ടു പിന്നാലെ ജക്കാർത്തയിൽ നിന്നുള്ള സംഘവും എത്തി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടക വരവ് തുടരുകയാണ്. ജിദ്ദയിൽ ഇറങ്ങുന്ന ഇവർ മക്കയിലെത്തി മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞു അത് കഴിയുന്ന മുറക്ക് ഉംറ നിർവ്വഹിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.