2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉംറ തീർത്ഥാടനത്തിന് ശേഷം ആദ്യ വിദേശ ഉംറ സംഘം പുണ്യ മദീനയിൽ

അബ്‌ദുസ്സലാം കൂടരഞ്ഞി

     മദീന: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർത്ഥാടക വിസയിലെത്തിയ സംഘത്തിന്റെ മദീന സന്ദർശനം ആരംഭിച്ചു. നവംബർ ഒന്നിന് ജിദ്ദയിൽ എത്തിയ ആദ്യ ഉംറ തീർത്ഥാടക സംഘമാണ് വിശുദ്ധ ഉംറ തീർത്ഥാടനം പൂർത്തീകരിച്ച ശേഷം മദീനയിലെ പുണ്യ മസ്‌ജിദുന്നബവി സന്ദർശനത്തിനെത്തിയത്. ആദ്യ വിദേശ ഉംറ സംഘത്തിൽ പെട്ട പാകിസ്ഥാനിൽ നിന്നുള്ള 37 പേരടങ്ങുന്ന സംഘമാണ് മദീന സന്ദർശനം പൂർത്തിയാക്കിയത്. മദീനയിലെത്തിയ ആദ്യ വിദേശ രാജ്യ സംഘത്തിന് ഊഷ്‌മളമായ സ്വീകരണമാണ് അധികൃതർ ഒരുക്കിയിരുന്നത്. താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ സം​ഘ​ത്തെ മ​ദീ​ന ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ ഓഫീസ് സ​ന്ദ​ർ​ശ​ന​കാ​ര്യ മേ​ധാ​വി റാ​കാ​ൻ അ​ൽ​സി​ബാ​ഇയുടെ നേതൃത്വത്തിൽ വ​ര​വേ​റ്റു.

     പ്രവാചക പള്ളിയിലെ റൗദ സന്ദർശനവും സംഘം പൂർത്തിയാക്കി. ഉംറ തീർത്ഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ “ഇ​അ്​​ത​മ​ർ​ന” മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്താണ് വിദേശ തീർത്ഥാടകർ മദീന സന്ദർശനത്തിനുള്ള സമയ ക്രമീകരണം ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന ഓരോ സന്ദർശകർക്കും നിശ്ചിത സമയ ക്രമീകരണം ലഭിക്കുന്നതിനാൽ ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഈ ആപ്പ് വഴിയാണ് ഇരു ഹറമുകളിൽ നിസ്‌കരിക്കാനുള്ള അനുമതിയും റൗദ സന്ദർശനം തുടങ്ങി വിവിധ കർമ്മങ്ങൾ നിർവഹിക്കാനുള്ള അനുമതി നൽകുന്നത്.

     അ​തേ​സ​മ​യം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉം​റ വര​വ്​ തുടരുകയാണ്. മക്കയിലെത്തുന്ന തീർത്ഥാടകർ മൂന്ന് ദിവസം ഇവിടെ താമസ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഉംറ തീർത്ഥാടനത്തിനായി പുറപ്പെടുന്നത്. തീർത്ഥാടനം പുനരാരംഭിച്ച് ആദ്യ ഘട്ടത്തിൽ തന്നെ വന്നെത്തിയ ഇന്തോ​നേ​ഷ്യ​യി​ൽ നിന്നും മൂന്നാമത്തെ സംഘവും കഴിഞ്ഞ ദിവസമെത്തി. പാകിസ്ഥാനിൽ നിന്നുള്ള സംഘമാണ് ആദ്യമായി ഉംറക്കെത്തിയത്. തീർത്ഥാടകർക്കിടയിൽ ഇത് വരെ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.