2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂര്‍ താണയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം: ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു

കണ്ണൂര്‍: കണ്ണൂർ താണയിൽ കടയിൽ വൻ തീപിടിത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടര്‍ന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി കട ഒഴിഞ്ഞുകിടന്നതിനാല്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായില്ല. കണ്ണൂരിലെ രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.