കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15ഓടെയാണ് തീ പടര്‍ന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിക്കുന്നു.
കട തുറക്കുന്നതിന് മുന്‍പായതിനാല്‍ ആളപായമില്ല. തീപിടിത്തത്തില്‍ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തിനശിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന ഫഌക്‌സ് ബോര്‍ഡിന് തീപിടിച്ച് കാറിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന.
കടയ്ക്ക് അകത്താണ് ആദ്യം തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments are closed for this post.