റിയാദ്: സഊദിയിലെ റിയാദിൽ തീപിടുത്തത്തിൽ ആറു ഇന്ത്യക്കാർ മരണപ്പെട്ടു. ഇവരിൽ നാല് പേര് മലയാളികൾ ആണ്. ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് ആറു പേര്‍ മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
മരണപെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പുതുതായി തൊഴിൽ വിസകളിൽ എത്തിയവരാണ് അപകടത്തിൽ പെട്ടതെന്നും ഇവരിൽ പലർക്കും ഇഖാമ പോലും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധ സംഘടന വളണ്ടിയർമാർ ഷുമേസിയിൽ എത്തി മറ്റു കാര്യങ്ങൾക്കായി രംഗത്തുണ്ട്.
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞെങ്കില്‍ 6000 രൂപ; മുന്‍കാല പ്രാബല്യത്തോടെ കേരളത്തിലും
Comments are closed for this post.