2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അജ്മാനിൽ വൻതീപ്പിടിത്തം: 16 അപ്പാർട്ട്‌മെന്റുകളും 13 വാഹനങ്ങളും കത്തി നശിച്ചു

അജ്മാനിൽ വൻതീപ്പിടിത്തം: 16 അപ്പാർട്ട്‌മെന്റുകളും 13 വാഹനങ്ങളും കത്തി നശിച്ചു

അജ്മാൻ: ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നുഐമിയ ഏരിയ-3 യിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു. 15 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 16 അപ്പാർട്ട്‌മെന്റുകൾ കത്തി നശിച്ചു, 13 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കി.

വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അജ്മാൻ പൊലിസിന്റെയും സിവിൽ ഡിഫൻസ് ടീമിന്റെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എല്ലാ താമസക്കാരെയും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സംഘത്തിനായി.

ജാഗ്രതാ നിർദേശം ലഭിച്ചയുടൻ പൊലിസ് പട്രോളിംഗ് സ്ഥലത്തെത്തി അപ്പാർട്മെന്റിന് ചുറ്റുമുള്ളവരെ ഒഴിപ്പിച്ചു. ഒപ്പം സിവിൽ ഡിഫൻസുമായി സഹകരിച്ച്, കെട്ടിടത്തിലെ താമസക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

ഷാർജ സിവിൽ ഡിഫൻസ്, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളുടെ സഹായത്തോടെ അൽ റാഷിദിയ സെന്ററിലെ ടീമുകളാണ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ എയ്‌ലൻ ഇസ്സ അൽ ഷംസി പറഞ്ഞു.

സംഭവത്തിൽ അജ്‌മാൻ പൊലിസിന്റെ നേതൃമുത്വത്തിൽ അന്വേഷണം തുടങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.