2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

ഡല്‍ഹി: പശ്ചിമ ബംഗാളിലെ പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കം നിരോധിച്ച കൊല്‍കത്ത ഹൈക്കോടതി ഉത്തരവാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ശരിവച്ചത്. ആഘോഷങ്ങളെക്കാള്‍ മഹാമാരി കാലത്ത് സുരക്ഷയ്ക്കാണ് പ്രധാനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ആഘോഷങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നതിനെ മാനിക്കുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ദീപാവലി, ചട്ട് പൂജ, കാളീ പൂജ എന്നീ ആഘോഷവേളയില്‍ പടക്കം ഉപയോഗിക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി നിരോധിച്ചത്. ഇത് മഹാമാരിയുടെ വ്യാധിയുടെ കാലം ആണെന്നും നിയന്ത്രണ തീരുമാനത്തെ പിന്തുണയ്ക്കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.