കോട്ടയം: വയലായില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ വന്‍തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് വയലാ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ഡ്രീസ് എന്ന കിടക്ക നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
ബെഡ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാല്‍ വളരെപ്പെട്ടെന്നുതന്നെ തീ ആളിപ്പടരുകയായിരുന്നു.
പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
Comments are closed for this post.