2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപിടിത്തമുണ്ടായത്.

തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

തീയും പുകയും ഉയരുന്ന സാഹചര്യത്തില്‍ അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് രോഗികളെ പൂര്‍ണമായും മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.