തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം. അഗ്നിശമനസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുന്നു. രാവിലെ ആറ് മണിയോടെയാണ് സംഭവം. പുതിയ വാഹനങ്ങളും സര്‍വീസിനെത്തിച്ച വാഹനങ്ങളും ഓഫിസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്താണ് ആദ്യം തീപിടിച്ചത്.
വാഹനങ്ങളുടെ സര്‍വീസിനും മറ്റും ഉപയോഗിക്കുന്ന ഓയിലുകള്‍ നിലത്ത് പരന്നുകിടക്കുന്നതിനാല്‍ വേഗത്തില്‍ തീപടര്‍ന്നു. എത്ര വാഹനങ്ങള്‍ കത്തിനശിച്ചുവെന്നത് വ്യക്തമായിട്ടില്ല.
Comments are closed for this post.