2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ എഫ്.ഐ.ആര്‍; പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലിസ്

  • കേസെടുത്തത് സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരം

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതായി എ.ഡി.ജി.പി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് വ്യക്തമാവുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേ സമയം സംഭവത്തില്‍ എഫ്.ഐ.ആര്‍ തയാറായി. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടങ്ങള്‍ വരുത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.

എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവാണെന്ന് നേരത്തെ സിറ്റി പൊലിസ് കമ്മിഷണര്‍ വിശദീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പരിശോധന നടന്നു വരികയാണെന്നും പൊലിസ് പറഞ്ഞു.
വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുകയായിരുന്നു. എന്നാല്‍ 15 സംഘങ്ങള്‍ തിരിഞ്ഞ് അന്വേഷിച്ചിട്ടും ആളെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ പ്രതിഷേധം കനക്കുകയാണ്. പൊലിസിനെതിരേയും ആഭ്യന്തരവകുപ്പിനെതിരേയുമാണ് പ്രതിഷേധം ശക്തമാകുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.