2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.പിയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു; ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ സുബൈറിനെതിരെ കേസ്

യു.പിയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു; ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ സുബൈറിനെതിരെ കേസ്

ന്യൂഡല്‍ഹി: യുപിയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് ആള്‍ട്ട് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനതിരെ പൊലിസ് കേസെടുത്തു. അടിച്ച വിദ്യാര്‍ഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലിസ് കേസെടുത്തത്. അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ അടിക്കുന്ന ദൃശ്യം സുബൈര്‍ ആണ് പുറത്ത് വിട്ടത്.

എക്‌സിലായിരുന്നു ( ട്വിറ്റര്‍) അടിയേറ്റ മുസ്‌ലിം വിദ്യാര്‍ഥിയുടെയും തല്ലിയ മറ്റുള്ളവരുടെയും വീഡിയോ സുബൈര്‍ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെയാണ് അധ്യാപികക്കെതിരെ മുസാഫര്‍നഗര്‍ പൊലിസ് കേസെടുത്തത്.

കുട്ടികളുടെ മുഖം വ്യക്തമാകുന്നതിനാല്‍ വീഡിയോ പങ്കുവെക്കരുതെന്ന് ബാലാവകാശ സംഘടനയായ എന്‍സിപിസിആര്‍ പിന്നീട് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം, അധ്യാപികക്കെതിരെ പൊലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് കുട്ടിയുടെ പിതാവ് വെളിപെടുത്തിയിരുന്നു. ഗ്രാമത്തിലെ ചില ആളുകളാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍, കുട്ടിക്ക് നീതി ലഭിക്കാന്‍ പരാതി പിന്‍വലിക്കില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.