2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉംപൂന്‍ ചുഴലിക്കാറ്റ്‌: ഒഡീഷയ്ക്ക് 500 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഭുവനേശ്വര്‍: ഉംപുന്‍ ചുഴലിക്കാറ്റില്‍ നാശം വിതച്ച ഒഡിഷയ്ക്ക് 500 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രതാപ് സിംഗ് സാരംഗി എന്നിവരുമായി ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ദുരിതബാധിതമേഖലകള്‍ മോദി വ്യോമമാര്‍ഗം നിരീക്ഷിച്ചു.

അതേ സമയം പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി അനുവദിച്ചിരുന്നു. ഉംപൂന്‍ ചുഴലിക്കാറ്റ്‌
ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തന്നതിനായി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഉംപൂന്‍ വലിയ ആഘാതമാണ് ബംഗാളിന് ഏല്‍പ്പിച്ചത്. സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായ ധനവും നല്‍കുമെന്നും മോദി പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.