2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വായ്പാ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ച കേന്ദ്രനടപടി സ്വാഗതം ചെയ്യുന്നു: തോമസ് ഐസക്

തിരുവനന്തപുരം : വായ്പ്പാ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ 18087 കോടി രൂപ സംസ്ഥാനത്തിന് അധികം ലഭിക്കും. സംസ്ഥാനത്തെ വരുമാന ഇടിവിന്റെ പകുതി തുക ഇങ്ങനെ ലഭ്യമാകുമെന്നും ഐസക് ചൂണ്ടിക്കാട്ടി.

എന്നാല്‍ നിബന്ധനകളോട് കേരളത്തിന് എതിര്‍പ്പുണ്ട്. പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കല്‍ നിബന്ധനയായി വന്നാല്‍ കേരളം അംഗീകരിക്കില്ല. കൊള്ളപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രം വായ്പ എടുത്ത് നല്‍കണമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രം അനുവദിച്ച 13000 കോടി രൂപയില്‍ 9000 കോടി രൂപയും കേരളം എടുത്തുകഴിഞ്ഞു. എന്നാല്‍ ഒന്‍പത് ശതമാനമാണ് പലിശ. ഈ വായ്പ ആര്‍ബിഐയില്‍ നിന്ന് എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. എങ്കില്‍ മാത്രമേ ന്യായമായ പലിശയ്ക്ക് വായ്പ കിട്ടൂ.

40000കോടി തൊഴിലുറപ്പിന് അനുവദിച്ചത് ഉചിതമായ നടപടിയാണ്. എന്നാല്‍ തൊഴിലുറപ്പ് കൂലി മുന്‍വര്‍ഷത്തെ അനുപാതത്തില്‍ മുന്‍കൂറായി നല്‍കി ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കണം. ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്‌കാരങ്ങളും നടപ്പാക്കാനാകില്ല. ഈ പ്രതിസന്ധി കാലഘട്ടത്തെ ഇത്തരം പരിഷ്‌കാരങ്ങള്‍ക്കുള്ള അവസരമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. സമ്പൂര്‍ണ ആത്മനിര്‍ഭര്‍ പാക്കേജിനെക്കുറിച്ചുള്ള പ്രതികരണം നാളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.