തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
തദ്ദേശ സ്ഥാപനങ്ങളിലെയും റവന്യൂവകുപ്പിലെയും വിവിധ സേവന നിരക്കുകൾ, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, തൊഴിൽ നികുതി എന്നിവയിൽ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചേക്കും. നികുതി പിരിവ് ഊർജിതമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു. നിലവിൽ സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയാണ്. ഏറ്റവും അപകടകരമായ നിലയിലാണ് സംസ്ഥാനത്തിന്റെ പൊതുകടം തുടരുന്നതെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റാണ് ഇന്നത്തേത്.
Comments are closed for this post.