നാളെ ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തിന് ഫട്രോഡ സ്‌റ്റേഡിയം സാക്ഷിയാകുമ്പോള്‍ അവസാന ചിരി ആരുടേതന്നറിയാനുള്ള ആവേശത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഇനി മണിക്കൂറുകളുടെ മാത്രം ദൂരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനലിനാണ് നാളെ ഫട്രോഡ സ്‌റ്റേഡിയം വേദിയാകുന്നത്.
ഇതുവരെയുള്ള ചരിത്രത്തെ മാറ്റിമറിക്കാന്‍ കച്ചകെട്ടി കൊമ്പന്‍മാര്‍ ഇറങ്ങുമ്പോള്‍ മറുഭാഗത്ത് കന്നി ഫൈനലില്‍ തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഹൈദരാബാദിന്റെ ലക്ഷ്യത്തിലില്ല. ഇതുവരെ കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേര് ഇത്തവണ മാറ്റിക്കുറിക്കാനുള്ള വരവാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. സെമിയില്‍ ജംഷഡ്പൂരിനെ വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിനെത്തുന്നത്. എടികെ മോഹന്‍ബഗാനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് സ്വപ്ന ഫൈനലിന് ടിക്കറ്റെടുത്തത്.
ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജഴ്‌സിയണിയാന്‍ സാധിക്കില്ലെന്നതും പരിക്കിന്റെ പിടിയിലായ ലൂണയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. കറുപ്പില്‍ നീല വരകളുള്ള ജഴ്‌സിയണിഞ്ഞാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
Comments are closed for this post.