2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്‌ലാം സ്വീകരിച്ചതോടെ അന്യയാക്കപ്പെട്ടുവെങ്കിലും വിശ്വാസം പിടിച്ചുനിര്‍ത്തിയതായി മുന്‍ ചലച്ചിത്രതാരം മീനു, പര്‍ദ പുതിയ സുരക്ഷിതത്വം തരുന്നു

മക്ക: ഇസ്‌ലാം സ്വീകരിച്ചതോടെ അന്യയാക്കപ്പെട്ടുവെങ്കിലും വിശ്വാസം എല്ലാറ്റിലും പിടിച്ചുനിര്‍ത്തിയതായി മുന്‍ ചലച്ചിത്രതാരവും ഇസ്‌ലാമിക പ്രബോധകയുമായ മീനു.
പര്‍ദ എനിക്ക് പുതിയ സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണ് നല്‍കുന്നതെന്നും എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സുരക്ഷിതത്വ ബോധമാണ് പകര്‍ന്നു നല്‍കുന്നതെന്നും അവര്‍ ഒരു പത്രത്തോട് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച അവര്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയതായിരുന്നു.

സത്യത്തിലേക്കുള്ള അന്വേഷണമാണ് ഇസ്‌ലാമിലേക്കുള്ള എന്റെ മാറ്റത്തിന്റെ നിധാനം. ജീവിതത്തില്‍ പ്രയാസങ്ങളുടെ നാളുകളായിരുന്നു അത്. എങ്കിലും ഇസ്‌ലാം ആശ്ലേഷണം നല്‍കിയത് പുതുജീവനാണ്. സ്വന്തം നെറ്റി ഭൂമിയിലേക്ക് താഴ്ത്തിവെച്ച് അഞ്ചുനേരം നടത്തുന്ന നമസ്‌കാരമാണ് ഇസ്‌ലാമില്‍ ഏറെ ആകര്‍ഷിച്ചത്. അവര്‍ പറഞ്ഞു.
പെണ്‍ ശരീരത്തെ പ്രദര്‍ശനവസ്തുവാക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകളോട് പുച്ഛമാണെന്നും മീനു പറഞ്ഞു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും മുമ്പും മോശം അനുഭവങ്ങള്‍ നിരവധിതവണ നേരിടേണ്ടിവന്നിട്ടുണ്ട്.

നാടകമേ ഉലകം, കലണ്ടര്‍, വണ്‍ വേ ടിക്കറ്റ്, പ്രമുഖന്‍, ദേ ഇങ്ങോട്ട് നോക്കിയേ തുടങ്ങി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും മീനു സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമിക ചര്‍ച്ചകളില്‍ സജീവമാണ്. പല ക്രിസ്തീയ പുരോഹിതന്മാരുമായി സംവാദം നടത്തുന്നു. നിരവധിപേരെ ഇതുവഴി ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലുള്ളപ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരും മലപ്പുറത്തുനിന്നുള്ള സുഹൃത്തുക്കളില്‍ നിന്നുമാണ് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിച്ചത്. ഖുര്‍ആന്‍ മുഴുവന്‍ വായിച്ചു. പ്രവാചക ജീവിതം ഏറെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ മണ്ണില്‍ കാലുകുത്താനുള്ള ഏറെ നാളത്തെ ആഗ്രഹം കൊണ്ടാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. ബി.ബി.എക്കു പഠിക്കുന്ന മകന്‍ ജുവാന്‍, ബി.കോമിന് പഠിക്കുന്ന മകള്‍ സന എന്നിവരും ഇസ്‌ലാംമത വിശ്വാസികള്‍ ആകണം എന്നാണ് കഅ്ബയില്‍ വെച്ചു ഉള്ളുരുകി പ്രാര്‍ഥിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലേഷ്യന്‍ പൗരന്‍ മുനീറാണ് ഭര്‍ത്താവ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News