കുവൈത്തില്‍ ഫിലിപ്പൈന്‍സ് പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിലിപ്പെന്‍സില്‍ നിന്നുളളവര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്നതിനും, ചില ജോലികള്‍ക്കൊരിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിനുമുളള നിരോധനമാണ് തുടരുന്നത്.
ആഴ്ചകള്‍ നീണ്ടുനിന്ന വിലക്കിനെത്തുടര്‍ന്നുളള പ്രതിസന്ധി പരിഹരിക്കാനായി കുവൈത്ത് അധിക്യതരും ഫിലിപ്പെന്‍സ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുവൈത്തിലെ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് വിലക്ക് തുടരുമെന്നതിനെക്കുറിച്ച് അറിയിപ്പ് നല്‍കിയത്.
ഫിലിപ്പെന്‍സിലെ എംബസികളുടെ തൊഴില്‍ കരാറുകളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഫിലിപ്പെന്‍സ് പൗരരുടെ വിസകളുടെ പ്രശ്‌നവും, അതുപോലെ തന്നെ ഫിലിപ്പെന്‍സ് തൊഴിലാളികളുടെ നിയമ വിരുദ്ധമായ പ്രവര്‍ത്തികളും കുറ്റകൃത്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരു രാജ്യങ്ങളിലെ അധികൃതരും ചര്‍ച്ച ചെയ്തത്.
Comments are closed for this post.