മൊറോക്കന്‍ ഫുട്‌ബോള്‍ താരം അഷ്‌റഫ് ഹക്കിമിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ഹിബ രംഗത്ത് എത്തിയത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹക്കീമിയുടെ സ്വത്തിന്റെ പകുതി ഭാഗമാണ് ഹിബ ആവശ്യപ്പെട്ടത്. എന്നാല്‍ സമ്പാദ്യമൊന്നുമില്ലെന്ന മറുപടിയാണ് ഹക്കീമി നല്‍കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു മൊറോക്കന്‍ ടീമിന്റെ ലോകകപ്പ് കുതിപ്പ്. ഇതില്‍ നിര്‍ണായകമായ താരമായിരുന്നു അഷ്‌റഫ് ഹക്കീമി.
24കാരിയായ യുവതി ഹക്കീമിക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 25ന് ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് താരത്തിനെതിരെ ബലാത്സംഗക്കുറ്റവും ചുമത്തി. ഇതിന് പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയും നടിയുമായ ഹിബ രംഗത്ത് എത്തിയത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള നോട്ടീസിലാണ് സ്വത്തിന്റെ പകുതി ഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ താരത്തിന്റെ പേരില്‍ സമ്പാദ്യങ്ങള്‍ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
Comments are closed for this post.