മലപ്പുറം: ചായയ്ക്ക് മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിപരുക്കേല്‍പിച്ചു. മലപ്പുറം താനൂര്‍ ടൗണിലെ ടി.എ റസ്റ്റോറന്റ് ഉടമ മനാഫിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ സൂബൈര്‍ ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ നിന്നും മടങ്ങിയ ഇയാള്‍ അല്‍പസമയത്തിനുശേഷം കത്തിയുമായി വന്ന് ഹോട്ടലുടമയെ കുത്തുകയായിരുന്നു. മനാഫിനെ പ്രതി പലതവണ കുത്തിയെന്നാണ് വിവരം.
Comments are closed for this post.