ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് മേല്‍ ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ നീക്കി. അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. താത്കാലിക ഭരണസമിതിയെ സുപ്രിം കോടതി പിരിച്ചുവിട്ടിരുന്നു.
ആഗസ്റ്റ് 15നാണ് മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആരോപിച്ച് ഇന്ത്യയെ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന്‍ വിലക്കിയത്. ഇതോടെ അണ്ടര്‍ 17 വനിത ലോകകപ്പ് ആതിഥേയാവകാശവും രാജ്യാന്തര മത്സരപങ്കാളിത്തവും നഷ്ടമായിരുന്നു.വിലക്ക് നീക്കാനുള്ള നടപടിയെന്നോണം തിങ്കളാഴ്ച സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Comments are closed for this post.