ഫറോക്ക്: മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസിയുടെയും ഖത്തര്‍ കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകന്‍ ബഷീര്‍ കരുവന്തിരുത്തിയുടെ മകള്‍ ഫസ്‌നക്ക് ഫറോക്ക് മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു. ഫസ്‌ന തികച്ചും പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഉന്നത മാര്‍ക്കോടെ MBBS പൂര്‍ത്തിയാക്കിയത്. ഫസ്‌നയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ കമ്മറ്റിക്ക് വേണ്ടി ഫറോക്ക് മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി ട്രെഷറര്‍ ജലീല്‍ പെരുമുഖം, ജോയിന്റ് സെക്രട്ടറി ആഷിഖ് പേട്ട എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.
ഫറോക്ക് മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി അട്വവൈസറി മെമ്പര്‍മാരായ അസീസ് കറുത്തേടത്ത്, EK ലത്തീഫ്, ബേപ്പൂര്‍ മണ്ഡലം ഗ്ലോബല്‍ കെഎംസിസി സെക്രട്ടറി നജീബ് രാമനാട്ടുകര, ഖത്തര്‍ കെഎംസിസി ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സമദ് നല്ലളം ജോയിന്റ് സെക്രട്ടറി ഇല്യാസ് നല്ലളം, മുസ്ലിം ലീഗ് ഫറോക്ക് മുനിസിപ്പല്‍ മുന്‍ പ്രസിഡന്റ് ബഷീര്‍, മുന്‍ കൗണ്‍സിലര്‍ സലാം, മുലിം ലീഗ് ഡിവിഷന്‍ പ്രധിനിധികളായി വാഹിദ്, വദൂദ്, സൗദി കെഎംസിസി പ്രതിനിധിയായി മെഹബൂബ് കോയിപ്പള്ളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments are closed for this post.