പാലക്കാട്: കരിങ്കൊടി പ്രയോഗം ഭയന്ന് തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഹെലികോപ്റ്ററിലേക്കു മാറ്റി. പാലക്കാട്ടെ മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിലേക്കാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. എന്നിട്ടും കരിങ്കൊടി കാണേണ്ടിവന്നു. കരുതല്‍ തടങ്കലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധത്തിനോ കരിങ്കൊടിക്കോ മാറ്റമുണ്ടായില്ല.
അതേ സമയം ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലിസിനെ വിന്യസിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഹെലികോപ്റ്റര്‍ യാത്രയെന്നാണ് വിശദീകരണം. പാലക്കാട് ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ന് രാവിലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. രാവിലെ ആറുമണിയോടെ വീട്ടിലെത്തി തൃത്താല പൊലിസ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുഖ്യമന്ത്രി വരുന്നത് കൊണ്ട് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയാണെന്ന് ഷാനിബ് ആരോപിച്ചിരുന്നു.
Comments are closed for this post.