2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വീണ്ടും കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തി പൊലിസ്; പ്രാര്‍ഥനയും പ്രതിഷേധവുമായി കര്‍ഷകരും

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരുന്നതിനിടെ, റോഡുകളില്‍ വീണ്ടും കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയും ബാരിക്കേഡുകള്‍ തീര്‍ത്തും ഹരിയാന പൊലിസ്. സിംഘു, തിക്രി അതിര്‍ത്തികളില്‍ വന്‍ പൊലിസ്, സേന സന്നാഹവുമുണ്ട്.

അതിനിടെ, സമരം ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷകര്‍. റോഡുകള്‍ തടയാനാണ് കര്‍ഷകരുടെ പ്രധാന തീരുമാനം. ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ സമരയിടങ്ങളില്‍ തന്നെ പ്രാര്‍ഥനയിലേര്‍പ്പെടുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പ്രാര്‍ഥന കഴിഞ്ഞ് പ്രസാദം പൊലിസുകാര്‍ക്ക് അടക്കം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് അതിര്‍ത്തികള്‍ക്കു പുറമെ, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ടിലും പ്രതിഷേധം നടക്കുന്നുണ്ട്. ഇവിടെയും നൂറുകണക്കിന് കര്‍ഷകര്‍ ട്രാക്ടറും മറ്റുമായി പ്രതിഷേധത്തിലിരിക്കുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.