
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമത്തിനെതിരെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭ പരിപാടിയുമായി എത്തിയ കര്‍ഷകരെ നേരിടാന്‍ ബി.ജെ.പി ഭരിക്കുന്ന ഹരിയാന സജ്ജീകരിച്ച ‘സുരക്ഷാ’ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഞെട്ടും. മൂന്ന് പാളി കോണ്‍ഗ്രീറ്റ് കട്ടകള്‍, അതിനു മുകളില്‍ മുള്ളുകമ്പി, ഇടയില്‍ തോക്കേന്തി സൈനികര്‍, ഏറ്റവും പിറകില്‍ മണ്ണുനിറച്ച ടോറസ്സുകള്‍… ഇതിനെല്ലാം പുറമേ, ജലപീരങ്കി പ്രയോഗങ്ങളും.
ഹരിനായ- ഡല്‍ഹി സിന്‍ഘു അതിര്‍ത്തിയില്‍ റോഡ് തടയാന്‍ ബാരിക്കേഡ് തീര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചുവടെ.
പഞ്ചാബില്‍ നിന്നാണ് കര്‍ഷകര്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് അടുക്കുന്നത്. ഇവരെ തടയാന്‍ ഹരിനായ പൊലിസിന്റെ നേതൃത്വത്തില്‍ ശക്തമായ സംവിധാനമാണ് ഒരുക്കിയിരുന്നത്. നേരത്തെ അംബാല അതിര്‍ത്തിയില്‍ വച്ച് മാര്‍ച്ചിനെ ഹരിനായ പൊലിസ് തടയാന്‍ ശ്രമിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗമടക്കം നടത്തി. ഇവിടെ പാലത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ എടുത്ത് പുഴയില്‍ തള്ളുകയും മുമ്പോട്ട് മാര്‍ച്ച് ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് അടുത്ത കേന്ദ്രങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ തീര്‍ത്തത്.
#WATCH Haryana: Police use water cannon & tear-gas shells in Karnal to disperse farmers from Punjab heading towards Delhi.
Security increased further at Delhi-Karnal Highway as farmers intensify their protest by trying to break through barricades & move towards Delhi. pic.twitter.com/5xyCelzRWc
— ANI (@ANI) November 26, 2020
ഇങ്ങനെയൊക്കെയാണെങ്കിലും കര്‍ഷകര്‍ ഇതുവരെയും പിന്മാറിയിട്ടില്ല. ഡല്‍ഹിയില്‍ എത്തുന്നതു വരെ മാര്‍ച്ച് തുടരുമെന്നു തന്നെയാണ് കര്‍ഷകര്‍ പറയുന്നത്.
മാര്‍ച്ചും തുടര്‍ന്ന് പൊലിസ് നടത്തുന്ന റോഡ് തടയലും ചെക്കിങ്ങും കാരണം വലിയ രീതിയിലുള്ള തിരക്കാണ് ഹൈവേകളിലെല്ലാം നേരിടുന്നത്.