ന്യുഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി അമിത്ഷാ നടത്തിയ ചര്‍ച്ച പരാജയം.
അമിത് ഷായുടെ വസതിയില്‍വച്ച് ചര്‍ച്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റുകയും ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കിലോമിറ്ററുകള്‍ അകലെയുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയുട്ട് കാമ്പസിലേക്കാണ് വേദിമാറ്റിയിരുന്നത്.
എന്നാല്‍ നാളെ സര്‍ക്കാറുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
സമരവുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കര്‍ഷക സംഘടനകളുടെ യോഗം നാളെ ചേരും.
Comments are closed for this post.