2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കര്‍ഷക സമരം; 10-ാംവട്ട ചര്‍ച്ചയും പരാജയം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ 10ാംവട്ട ചര്‍ച്ചയും പരാജയം. പുതിയ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം ഉറച്ചുപറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ തയാറാണെന്നും ഇതു സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു. കര്‍ഷക യൂനിയനുകള്‍ നിര്‍ദേശം പരിഗണിക്കുമെന്നാണ് സൂചന. ഡല്‍ഹിയിലെ വിജ്ഞാനഭവനിലായിരുന്നു 10ാംവട്ട ചര്‍ച്ച നടന്നത്. അടുത്ത ചര്‍ച്ച 22ന് നടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.