2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചാടിക്കയറി ജലപീരങ്കി ഓഫ് ചെയ്ത കര്‍ഷക സമര പോരാളിക്കെതിരെ വധശ്രമക്കേസ്

ന്യൂഡല്‍ഹി: ജലപീരങ്കിയുടെ മൂടി അടച്ച് പുറത്തേക്ക് വരുന്ന യുവാവിന്റെ ചിത്രം കര്‍ഷക സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു. എന്നാല്‍ ഇതുചെയ്ത 26 കാരന്‍ നവ്ദീപ് സിങ്ങിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പൊലിസ്.

കര്‍ഷക സംഘടനയുടെ നേതാവ് ജയ്‌സിങ്ങിന്റെ മകനാണ് നവ്ദീപ് സിങ്ങ്. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന വധശ്രമം, കലാപം, കൊവിഡ്- 19 നിയന്ത്രണലംഘനം എന്നീ കേസുകളാണ് ചാര്‍ത്തിയിരിക്കുന്നത്.

‘എന്റെ പഠനത്തിന് ശേഷം, കര്‍ഷക നേതാവ് കൂടിയായ പിതാവിനൊപ്പം ഞാന്‍ കൃഷിയിലേര്‍പ്പെട്ടു. ഞാനൊരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കര്‍ഷകരെ നോവിക്കുന്ന തരത്തില്‍ വെള്ളം ചീറ്റിയതു കൊണ്ടാണ് ചാടിക്കയറി മൂടി അടച്ചിട്ടത്’- നവ്ദീപ് സിങ് പ്രതികരിച്ചു.

‘സമാധാനത്തോടെ പ്രതിഷേധിക്കുന്നതിനായി ഞങ്ങള്‍ ഡല്‍ഹിയിലേക്കുള്ള വഴിയിലായിരുന്നു. എന്നാല്‍ പൊലിസ് ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യംചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ ചോദ്യംചെയ്യാനും അവകാശമുണ്ട്’- നവ്ദീപ് സിങ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.