കൊച്ചി: വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനാണ് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കുന്നത്. ഇതാദ്യമായാണ് സര്‍ക്കാര്‍ വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് ഒരുക്കുന്നത്. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് യാത്രയയപ്പ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി അടക്കം കുറച്ചുപേര്‍ മാത്രമാണ് യാത്രയയപ്പില്‍ പങ്കെടുക്കുന്നത്.
സാധാരണഗതിയില്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ചേര്‍ന്ന് യാത്രയപ്പ് നല്‍കാറാണ് പതിവ്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു. ഇതിന് പിന്നാലെയാണ് കോവളത്ത് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കുന്നത്.
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഈ മാസം 24 നാണ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവും മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് കെ സ്വാമി ദുരൈയും ചടങ്ങില്‍ സംബന്ധിച്ചു.
മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന എസ് മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ജഡ്ജിയായത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ, ലോകായുക്തയുടെ അധികാരം നിര്‍ണയിച്ചുകൊണ്ടുള്ള വിധികള്‍, വിസി നിയമനത്തിന്റെ മാനദണ്ഡം, മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ട് രൂപീകരണം, സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം തുടങ്ങിയവ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എസ് മണികുമാറിന്റെ ശ്രദ്ധേയമായ വിധികളാണ്.
KERALA HIGH COURT CHIEF JUSTICE
Comments are closed for this post.