
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കണ്ണീരോടെ വിട. അബുദബി ബതീന്‍ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം. ഇന്നലെ രാത്രിയാണ് ഖബറടക്കം നടന്നത്. യു.എ.ഇയില്‍ നാല്പതും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്.2004 മുതല്‍ യു.എ.യുടെ പ്രസിഡന്റും സര്‍വ സൈന്യാധിപനും അബുദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍ നഹ്യാന്. യുഎ.ഇയിലെ വിവിധ ഇമാറാത്തുകളിലെ ഭരണാധികാരികളും നേതാക്കളും ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.
ബതീന്‍ സുല്‍ത്താന്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിലും രാജ്യത്തെ എല്ലാ പള്ളികളിലും നടന്ന മയ്യിത്ത് നിസ്കാരത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനകളും ഇന്നലെ സന്ധ്യാ നമസ്കാര ശേഷം നടന്നു. പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് യു.എ.ഇയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധിയാണ്്. ചൊവ്വാഴ്ചയാണ് സ്ഥാപനങ്ങളും മറ്റും തുറന്നു പ്രവര്‍ത്തിക്കുക. ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ലോകനേതാക്കളുടെ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.
അമേരിക്ക,ചൈന, റഷ്യ, യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ദു:ഖം പ്രകടിപ്പിച്ച് ലോക നേതാക്കള്‍ സന്ദേശങ്ങള്‍ അയച്ചു. അബുദബിയിലെ കൊട്ടാരത്തില്‍ കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരന് കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ലോകനേതാക്കളെ സ്വീകരിക്കുന്നുണ്ട്. ദുഃഖാചരണം പൂര്‍ത്തിയാകുന്നതോടെയാകും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.