2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിഖായ സമർപ്പണവും സമസ്ത നേതാക്കൾക്ക് സ്വീകരണവും നൽകി

മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) മദീന സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത നേതാക്കൾക്ക് സ്വീകരണവും വിഖായ സമർപ്പണ സംഗമവും നടത്തി. ഇസ്തി റാഹ റവാദയിൽ
ഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും വിഖായ സമർപ്പണവും നടത്തി. എസ് വൈ എസ് സംസ്ഥാന സിക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

ശാജിഹു ശമീർ അസ്ഹരി പ്രാർത്ഥനയും ഹാഫിള് അബൂബക്കർ ഫൈസി ഖിറാഅത്ത് നടത്തി. അഷ്റഫ് തില്ലങ്കേരി വിഖായ വളണ്ടിയർ മാർക്കുള്ള പ്രതിജ്ഞക്ക് നേതൃത്വം നൽകി. മദീനയിലെ മത സാമുഹിക സാംസ്കാരിക മേഖലകളിൽ വിവിധ തുറകളിൽ സ്തുത്യർഹമായ സേവനം നടത്തിയ സൈതു ഹാജി മൂന്നിയൂർ, മുഹമ്മദ് ശരീഫ് കാസർഗോഡ്, ഹാഫിള് അബൂബക്കർ ഫൈസി, അസീസ് മയ്യിൽ, ശമീർ അണ്ടോണ, സമദ് പാലൂർ എന്നിവർക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ആദര ഉപഹാരങ്ങൾ കൈമാറി.

എസ് വൈ എസിനു കീഴിൽ നടത്തപ്പെടുന്ന “മുസാഅദ:” പദ്ധതിയിലേക്കുള്ള ഫണ്ട് സൈദ് ഹാജി മൂന്നിയൂരിൽ നിന്നും സ്വീകരിച്ച് തങ്ങൾ തുടക്കം കുറിച്ചു. വിഖായ വളണ്ടിയർമാർക്കുള്ള കിറ്റ് വിതരണവും, മദീനാ വിഖായ ഗാനോപഹാരം “കാവൽ നീലിമ” പ്രകാശനവും ഇഖ്റ: പബ്ളിക് സ്കൂൾ ആൻഡ് മദ്രസ നടത്തിയ ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനദാനവും ദഫ് ടീമിനുള്ള ഉപഹാരവും അബ്ബാസലി തങ്ങൾ നിർവ്വഹിച്ചു.

ത്വയ്യിബ് ഫൈസി, ശാജിഹ് ശമീർ അസ്ഹരി, സലീം എടക്കര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.പി.അബൂബക്കർ ദാരിമി, ഗഫൂർ പട്ടാമ്പി, തുടങ്ങിയവർ സംസാരിച്ചു. ബഷീർ ഫൈസി ദേശമംഗലം “മദീനയിൽ നിന്നുള്ള പാത” അവതരിപ്പിച്ചു. സുലൈമാൻ ഹാജി, അബ്ദുല്ല ദാരിമി, ശറഫുദ്ദീൻ റഹ്മാനി, മുഹമ്മദ് കുട്ടി ഖാസിമി, ഗഫൂർ മൗലവി, അൻവർ അൻവരി തുടങ്ങിയവർ സംബന്ധിച്ചു. അബൂബക്കർ ദാരിമി സമാപന പ്രാർത്ഥന നിർവ്വഹിച്ചു. റാഷിദ് ദാരിമി സ്വാഗത പ്രസംഗം നടത്തുകയും അഷ്കർ കുറ്റാളൂർ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.