2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിലെ ഫറസാൻ ദ്വീപുകളും യുനെസ്‌കോ പട്ടികയിലേക്ക് 

അബ്ദുസ്സലാം കൂടരഞ്ഞി 

       റിയാദ്: ടൂറിസം രംഗം ശക്തമാക്കുന്ന സഊദി അറേബ്യയിൽ പ്രശസ്‌തമായ ഫറസാൻ  ദ്വീപുകൾ പൈതൃക പട്ടികയിലേക്ക് ചേക്കേറാനുള്ള ശ്രമം തുടങ്ങി. സഊദി സാംസ്‌കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ലാഹ് ബിൻ ഫർഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ കാര്യങ്ങളാൽ സമ്പുഷ്ടമായ ഫറസാന ദ്വീപുകൾ യുനെസ്‌കോ പട്ടികയിൽ ഇടം നേടുന്നതോടെ സഊദി ടൂറിസം രംഗത്ത് മറ്റൊരു അധ്യായം കുറിക്കപ്പെടും. യുനെസ്​കോയുടെ ലോകപൈതൃക സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന സംവേദനാത്മക മാപ്പിൽ ഫർസാൻ ദ്വീപുകൾ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്​ മന്ത്രി ട്വിറ്ററിൽ അറിയിച്ചു. 

       ചെങ്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് തീരത്ത് നിന്നും 40 കിലോമീറ്റർ അകലെയാണ് ഏറെ വൈവിധ്യങ്ങളാൽ നിറഞ്ഞ ഫറസാൻ ദ്വീപുകൾ. ചെറുതും വലുതുമായ 200 ലധികം ലധികം ദീപുകളുടെ കൂട്ടമായ ഇതിന്റെ ആകെ വിസ്തീർണ്ണം ഏകദേശം 1050 ചതുരശ്ര കിലോമീറ്ററാണ്. നിരവധി ദ്വീപു സമൂഹങ്ങളിൽ ഏറ്റവും വലുതും​​ പ്രധാനപ്പെട്ടതുമായ ദീപുകൾ ഫർസാൻ ഖുബ്​റ, ഫർസാൻ സുഅ്​റാ എന്നിവയാണ്.​ ഇവിടങ്ങളിൽ 18,000 ത്തിലേറെ ആളുകൾ വസിക്കുന്നുണ്ട്​. ഹോട്ടലുകളും മറ്റെല്ലാ സൗകര്യങ്ങളും സർക്കാർ കാര്യാലയങ്ങളും ഇവിടെയുണ്ട്​​. ബാക്കി ദ്വീപുകളിൽ ആൾതാമസ​മോ വാസ സൗകര്യങ്ങളോ ഇല്ല. 

   

     എങ്കിലും ഓരോ ദ്വീപിനും ചരിത്രത്തിന്റെ ചെപ്പുകൾ തുറക്കുന്ന തരത്തിലുള്ള ചരിത്ര പ്രാധാന്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഓരോ ദ്വീപിലും ചരിത്രപരവും പൈതൃകവുമായ കേന്ദ്രങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമ്മൻ കൽക്കരി ഡിപ്പോയിൽ പ്രതിനിധീകരിച്ച ഒരു വ്യാവസായിക ചരിത്രവും ഇതിനുണ്ട്. 

     കൃഷിയുമാണ് ദ്വീപ്​ വാസികളുടെ​ പ്രധാന ജോലി. പാറക്കല്ലുകൾ, വെളുത്ത മണലുകൾ, സമുദ്രാന്തർ ജീവികൾ, വന്യജീവികൾ, പലയിനം പക്ഷികൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ വലിയ പാരിസ്​ഥിതിക ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ്​ ഈ ദ്വീപ്​ സമൂഹം. ദ്വീപുകളുടെ മനോഹരമായ ബീച്ചുകളിൾക്ക് പുറമെ കരകളിലെ വർണ്ണാഭമായതും തിളങ്ങുന്നതുമായ ഇവിടം ചെങ്കടലിലെ ഏറ്റവും മികച്ച ഡൈവിംഗ് സ്ഥലങ്ങളിലൊന്നാണ്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.