2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘ബഫറിങ്ങോട് ബഫറിങ്’! ലോകകപ്പ് കാണാനായി ജിയോ ഡൗൺലോഡ് ചെയ്തവർ കുടങ്ങി; ഒടുവിൽ മാപ്പുപറഞ്ഞ് ജിയോ

ന്യൂഡൽഹി: ഖത്തർ ലോകകപ്പ് തത്സമയം സൗജന്യമായി കാണാമെന്ന് വലിയ അവകാശവാദത്തോടെ പ്രഖ്യാപിച്ച ജിയോയുടെ വാഗ്ദാനം കേട്ട് ജിയോ സിനിമ ആപ്പ് ഡൗൺലോഡ്‌ചെയ്തവർ പെട്ടു. ആപ്പിൽ കളി കാണാനിരുന്നവർക്ക് അനുഭവപ്പെട്ടത് ബഫറിങ്ങോട് ബഫറിങ്..! ഉദ്ഘാടനമത്സരം തന്നെ ‘സ്‌ളോ മോഷൻ’ ആയി കാണേണ്ടിവന്നു.

മൊബൈൽ പോണിന്റെയോ അല്ലെങ്കിൽ സിഗ്നൽ പ്രശ്‌നമോ ആയിരിക്കും ബഫറിങ്ങിന് കാരണമെന്ന് ഓരോരുത്തരും കരുതി. ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ‘ഈ വീട്ടിൽ മാത്രമല്ല, അടുത്തവീട്ടിലും കരണ്ട് പോയി’ എന്ന് ഉപഭോക്താക്കൾക്ക് ബോധ്യപ്പെട്ടത്.

ഉദ്ഘാടന ചടങ്ങുകൾ ജിയോ സിനിമ ആപ്പിൽ പ്രക്ഷേപണം ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ പ്രശ്‌നം കളി തുടങ്ങിയപ്പോഴും അനുഭവപ്പെട്ടു. പരാതികൾ വ്യാപകമായതിന് പിന്നാലെ ജിയോ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ഉപഭോക്താക്കൾ അപ്‌ഡേഷൻ നടത്തിയെങ്കിലും ബഫറിങ്ങിന് ഒരുകുറവും ഉണ്ടായില്ല. ചുരുക്കത്തിൽ ഉദ്ഘാടന മത്സരം കാണാൻ പോലും ജിയോ ഉപഭോക്താക്കൾക്കായില്ല.

സംഭവം സമൂഹമാധ്യമങ്ങളിൽ രസകരമായ ട്രോളുകൾക്കും വിഷയമായി. െൈസബർ ആക്ടിവിസ്റ്റ് അനിവനർ അരവിന്ദ്, എഴുത്തുകാരൻ എൻ.എസ് മാധവൻ തുടങ്ങിയവരും ജിയോക്കെതിരേവിമർശനവമുായി രംഗത്തുവന്നു.

 

ഒ.ടി.ടി വിപണിയിലെ അവസരങ്ങൾ മുന്നിൽ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തർ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. യാതൊരു നിബന്ധനയുമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്ന രീതി രാജ്യത്ത് ഇത് ആദ്യമായിരുന്നു. റിലയൻസിന്റെ ടിവി18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബൽ) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം 18. ഇന്ത്യയിൽ ലോകകപ്പ് ബ്രോഡ്കാസ്റ്റിംഗ് അവകാശവും വിയാകോമിനാണ്.

Fans Miffed With Jio Cinema For Poor Streaming During FIFA World Cup Opener


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.