2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കായിക വിനോദങ്ങളെയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കരുത്’ ഔട്ടായി മടങ്ങുന്ന പാക് താരം റിസ്‌വാനെതിരെ ജയ് ശ്രീറാം മുഴക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

‘കായിക വിനോദങ്ങളെയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കരുത്’ ഔട്ടായി മടങ്ങുന്ന പാക് താരം റിസ്‌വാനെതിരെ ജയ് ശ്രീറാം മുഴക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യ- പാക് മത്സരത്തില്‍ ഔട്ടായി മടങ്ങുന്ന പാക് താരം റിസ്‌വാനെതിരെ ഇന്ത്യന്‍ കാണികള്‍ ജയ് ശ്രീറാം മുഴക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍. കായിക വിനോദങ്ങളേയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കരുതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ് ഇന്ത്യ. അഹമദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം പാക് കളിക്കാരോട് ഇന്ത്യന്‍ കാണികളുടെ സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതൊരു പുതിയ നിയമമാണ്. കായിക വിനോദങ്ങള്‍ എപ്പോഴും രാജ്യങ്ങളെ ഐക്യപ്പെടുത്താനുള്ളതാണ്. സഹോദര ബന്ധം ശക്തിപ്പെടുത്തുന്നതാണ്. അതിനെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കി ഉപയോഗിക്കുന്നത് അപലപനീയമാണ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

49 റണ്‍സാണ് മത്സരത്തില്‍ റിസ്‌വാന്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ചേര്‍ന്ന് പാക് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ റിസ്‌വാന്‍ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും ബുംറയുടെ വേഗം കുറഞ്ഞ പന്തില്‍ വീണു. ബാബര്‍ ഒഴികെ മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന മത്സരത്തില്‍ 191 റണ്‍സാണ് പാകിസ്താന്‍ അടിച്ചെടുത്തത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു.

   

റിസ്‌വാന്‍ ഔട്ടായി മടങ്ങുന്നതിനിടെയായിരുന്നു കാണികളുടെ ജയശ്രീറാം വിളി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്ലാസിക് പോരാട്ടം കാണാന്‍ ഒന്നേകാല്‍ ലക്ഷം പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. 132000 ഇരിപ്പിട ശേഷിയാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിനുള്ളത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരവും ഇന്നലത്തേതായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.