2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

” 121 വര്‍ഷത്തിനിടയില്‍ 101 കിരീടം”, റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍

'' 121 വര്‍ഷത്തിനിടയില്‍ 101 കിരീടം'', റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍
Fans Celebrate Real Madrid Win In Social Media

” 121 വര്‍ഷത്തിനിടയില്‍ 101 കിരീടം”, റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍

കോപ്പാ ഡെല്‍ റെയുടെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഓസ്വാസിനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മഡ്രിഡ് കിരീടം സ്വന്തമാക്കിയിരുന്നു. ക്ലബ്ബ് ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ ശേഷം കോപ്പ ഡെല്‍ റേ കൂടി നേടാന്‍ സാധിച്ചതോട് കൂടി ലാ ലിഗ കിരീട നഷ്ടം മറക്കാന്‍ റയല്‍ ആരാധകര്‍ക്ക് അല്‍പമെങ്കിലും സാധിക്കും.

ഈ സീസണിലെ കോപ്പ ഡെല്‍ റേ കൂടി സ്വന്തമാക്കാന്‍ സാധിച്ചതോടെ 20 തവണ റയലിന് സ്പാനിഷ് കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടുണ്ട്.
2013-2014 സീസണിന് ശേഷമുളള ക്ലബ്ബിന്റെ ആദ്യ ഡെല്‍ റേ കപ്പ് നേട്ടം കൂടിയാണിത്.
റയലിന്റെ ബ്രസീലിയന്‍ മുന്നേറ്റനിര താരം റോഡ്രിഗോയാണ് ക്ലബ്ബിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. രണ്ട്, എഴുപത് മിനിട്ടുകളിലായിട്ടായിരുന്നു റോഡ്രിഗോ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ഒസ്വാസിനയുടെ ആശ്വാസ ഗോള്‍ കളിയുടെ 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോയാണ് സ്വന്തമാക്കിയത്.

കിരീടം നേടാന്‍ സാധിച്ചതോടെ വന്‍ തോതിലുളള അഭിനന്ദന പ്രവാഹമാണ് റയലിനെതേടിയെത്തുന്നത്. ”121 വര്‍ഷത്തിനിടയില്‍ 101 കിരീടം നേടിയ ക്ലബ്ബാണ് റയല്‍ മഡ്രിഡ്” ”റയലിനെ തൊടാന്‍ ഇനി ഏത് ക്ലബ്ബിനാണ് സാധിക്കുക” തുടങ്ങിയ രീതിയിലുളള അഭിനന്ദന പ്രവാഹമാണ് റയലിനായി ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്.

Content Highlights: Fans Celebrate Real Madrid Win In Social Media

” 121 വര്‍ഷത്തിനിടയില്‍ 101 കിരീടം”, റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.