2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

വിജയവാഡ: മോഷണക്കേസില്‍ കുടുക്കി പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് വിജയവാഡയില്‍ നാലംഗ കുടുംബം കഴിഞ്ഞദിവസം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് മുന്‍പ് പൊലീസുകാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുംബം റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് സിഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു.

ഓട്ടോഡ്രൈവറായ അബ്ദുള്‍ സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38),മകള്‍ സല്‍മ (14) മകന്‍ ദാധി ഖലന്തര്‍ (10) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
നേരത്തെ, ഒരു ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ സലാമിനെ മൂന്ന് കിലോ സ്വര്‍ണം മോഷ്ടിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായ സലാം, ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തി വെരികയായിരുന്നു്.

ഇതിനിടെ ഒരാഴ്ചയ്ക്ക് മുമ്പ്്, ഓട്ടോയില്‍ യാത്ര ചെയ്ത ഒരാള്‍ 70,000രൂപ കാണാനില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സലാമിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍വെച്ച് സലാമിനെയും കുടുംബത്തേയും പൊലീസ് അപമാനിച്ചെന്നാണ് കേസ്.

അബ്ദുള്‍ സലാമിന്റെ ആത്മഹത്യ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നന്ദ്യാല്‍ സിഐ സോമശേഖര്‍ റെഡ്ഡിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതിന് പിന്നാലെ റെഡ്ഡിയേയും ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News