2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇ.വി വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെത്തുന്നു

ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലേക്ക് ഇ.വി ശ്രേണി മികച്ച പോരാട്ടം കാഴ്ച്ചവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇലക്ട്രിക്ക് മാര്‍ക്കറ്റിനെ വികസിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങളൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. ഫെയിം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ അണിയറയിലൊരുക്കുന്നത്. 1500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ നടത്തിപ്പിനായി നീക്കിവെച്ച മൊത്തം തുക 11500 കോടിയിലെത്തിയിട്ടുണ്ട്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് ‘ഫണ്ട് ആന്‍ഡ് ടേംലിമിറ്റഡ്’ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. 2024 മാര്‍ച്ച് 31 വരെ വില്‍ക്കുന്ന ഇലക്ട്രിക് ടുവീലറുകള്‍, ഇലക്ട്രിക് ത്രീവീലറുകള്‍, ഇലക്ട്രിക് ഫോര്‍ വീലറുകള്‍ എന്നിവക്കോ അല്ലെങ്കില്‍ ഫണ്ട് തീരുന്നത് വരെയോ, ഏതാണോ ആദ്യം വരുന്നത് അത് വരെ ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ക്കുള്ള സബ്‌സിഡികള്‍ ബാധകമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൊതുഗതാഗതത്തിന്റെ വൈദ്യുതീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.2024 ജനുവരി 31 വരെ മൊത്തം 13.41 ലക്ഷം വാഹനങ്ങള്‍ക്കായി ഇവി നിര്‍മ്മാതാക്കള്‍ക്ക് മൊത്തം 5,790 കോടി രൂപ സബ്‌സിഡി നല്‍കിയിട്ടുണ്ട്. 11.86 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 1.39 ലക്ഷം മുച്ചക്രവാഹനങ്ങള്‍, 16,991 നാലുചക്രവാഹനങ്ങള്‍ എന്നിവക്ക് പദ്ധതിക്ക് കീഴില്‍ പിന്തുണ ലഭിച്ചു. വിവിധ നഗരങ്ങള്‍, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് 6,862 ഇലക്ട്രിക് ബസുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.