2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റം സമ്മതിച്ചതായി പൊലിസ്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റം സമ്മതിച്ചതായി പൊലിസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാര്‍ഡ് തയ്യാറാക്കാന്‍ ഉപയോഗിച്ച ആപ്പ് നിര്‍മിച്ചത് താനാണെന്ന് ജെയ്‌സണ്‍ മുകളേല്‍ സമ്മതിച്ചതായി പൊലിസ്. കോടതി നിര്‍ദേശമുള്ളതിനാല്‍ അഞ്ചുവരെ ജെയസണെ അറസ്റ്റ് ചെയ്യില്ല. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെയ്‌സണ്‍.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലാണ് ജെയ്‌സണ്‍ കുറ്റം സമ്മതിച്ചത്. ആപ്പ് നിര്‍മിക്കാന്‍ എളുപ്പമായിരുന്നുവെന്നും ഇതിനുള്ള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തതെന്നുമാണ് ജെയ്‌സണിന്റെ മൊഴി. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാര്‍ഡ് നിര്‍മിച്ചതെന്നും ജെയ്‌സണ്‍ പറയുന്നു. കേസില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസ് നിഗമനം.

കേസില്‍ ആറാം പ്രതിയാണ് ജെയ്‌സണ്‍. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. രഞ്ജു കൂടി പിടിയിലായാല്‍ മാത്രമേ കേസില്‍ നേതൃത്വത്തിന് പങ്കുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരൂ. കുറ്റങ്ങളെല്ലാം താന്‍ തന്നെ ചെയ്തു എന്നാണ് ജെയ്‌സണ്‍ പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലിസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

   

എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് കാര്‍ഡ് നിര്‍മിച്ചതെന്ന് നേരത്തേ പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം വേണ്ടിവരും. ഒളിവിലുള്ള രഞ്ജുവിന് എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ രഞ്ജുവിന്റെ അറസ്റ്റിനാണ് പൊലിസ് പ്രാധാന്യം നല്‍കുന്നതും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.