2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖില്‍ തോമസിന് ജാമ്യം. കര്‍ശ വ്യവസ്ഥകളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജൂണ്‍ 23 നാണ് നിഖിലിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

വ്യാജ സര്‍ട്ടിഫിക്കറ്റുമായി കായംകുളം എം.എസ്.എം കോളജില്‍ പി.ജി അഡ്മിഷന്‍ നേടിയ നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ കൊച്ചിയിലെ ഓറിയോണ്‍ ഏജന്‍സി ഉടമയും പിടിയിലായിരുന്നു. പാലാരിവട്ടത്തെ ഓറിയോണ്‍ എഡ്യു വിങ് സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരന്‍ ആണ് അറസ്റ്റിലായത്. ബി.കോം ഡിഗ്രി ഉള്‍പ്പെടെ അഞ്ച് രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കിയെന്ന് പൊലീസ് അറിയിച്ചു. മാര്‍ക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷന്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചത്.

fake-certificate-case-ex-sfi-leader-nikhil-thomas-got-bail


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.