എറണാകുളം: കളമശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുഞ്ഞിനെ സി.ഡബ്ല്യു.സിക്ക് കൈമാറി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി കുഞ്ഞിനെ ഏറ്റെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയത്. കുട്ടി ഇനി സിഡബ്ല്യൂസിയുടെ സംരക്ഷണയിലായിരിക്കും.
അതേസമയം കുഞ്ഞിന്റെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രക്ഷിതാക്കളുടെ മേല്‍വിലാസവും തെറ്റാണെന്നാണ് കണ്ടെത്തല്‍. കളമശേരി മെഡിക്കല്‍ കോളജില്‍ തന്നെയാണ് കുട്ടി ജനിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശികളുടെ കയ്യില്‍ കുട്ടി എങ്ങനെ എത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
Comments are closed for this post.