Facility to renew passport at Kuwait Airport
കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കൽ സേവനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് അറിയിച്ചു. എയർപോർട്ട് ടെർമിനൽ നാലിൽ ഇതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം മുൻകൂർ യാത്ര റിസർവേഷനുള്ള പൗരന്മാർക്ക് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് പുതുക്കി യാത്ര ചെയ്യാൻ കഴിയും. കാലാവധി അവസാനിച്ചതോ കാലഹരണപ്പെതോ ആയ പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനും ഇതു വഴി സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments are closed for this post.