2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ഭാഗികമായി പണിമുടക്കി

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചര്‍ എന്നീ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഭാഗികമായി പണിമുടക്കി. ആഗോളതലത്തില്‍ തന്നെ ഈ പ്രശ്‌നം നേരിട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ആളുകള്‍ ട്വിറ്ററിലൂടെ പ്രതികരിക്കുന്നുണ്ട്.

എന്നാല്‍ ഇതുവരെയും ഫെയ്‌സ്ബുക്കിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഫെയ്‌സ്ബുക്ക് ചിലര്‍ക്ക് തുറക്കുന്നുണ്ടെങ്കിലും പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. മറ്റു പ്ലാറ്റ്‌ഫോമിലും സമാനമായ പ്രശ്‌നം നേരിട്ടു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News