റിയാദ്: സഊദി സന്ദര്‍ശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ്. ജയശങ്കർ നാളെ എത്തുമെന്ന് റിയാദിലെ സഊദി എംബസി അറിയിച്ചു. ഇന്ത്യ-സഊദി പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊളിറ്റിക്കല്‍, സെക്യുരിറ്റി, സോഷ്യല്‍, കള്‍ച്ചറല്‍ കോ ഓപറേഷന്‍ കമ്മിറ്റിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും.
സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണത്തെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സെക്രട്ടറി തല ചര്‍ച്ച നേരത്തെ നടന്നിരുന്നു.
യുഎന്‍, ജി 20, ജിസിസി സഹകരണത്തെ കുറിച്ചും ചര്‍ച്ചയുണ്ടാകും. ജിസിസി സെക്രട്ടറി ജനറല്‍ ഡോ: നായിഫ് ഫലാഹ് മുബാറക് അടക്കമുള്ള സഊദി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.
രാഷ്ട്രീയം, സുരക്ഷ, ഊർജം , വ്യാപാരം , നിക്ഷേപം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, സാംസ്കാരിക, പ്രതിരോധ മേഖലകൾ തുടങ്ങി ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദൃഢമായിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ സമയത്തും ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വം അടുത്ത ബന്ധം പുലർത്തിയിരുന്നു
Comments are closed for this post.