2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.എസ്.ആര്‍.ടി.സി പമ്പുകളില്‍ പൊതു ജനങ്ങള്‍ക്കും വിപുല സേവനം; കേരളത്തില്‍ 75 ഇന്ധന ചില്ലറ വില്പനശാലകള്‍ തുറക്കുന്നു

  • സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 15ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പമ്പുകളില്‍ നിന്ന് ഇനി പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാം. വരുമാനം കൂട്ടാന്‍ വേണ്ടി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി നടപ്പാക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്. കേരളത്തിലുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി.

തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റുകളില്‍ വിതരണം ചെയ്യുക. പിന്നീട് ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സെന്റര്‍ തുടങ്ങിയവും, അഞ്ച് കിലോയുള്ള എല്‍.പി.ജി സിലിണ്ടര്‍ ആയ ചോട്ടു തുടങ്ങിയവരും ലഭിക്കും.
ആദ്യഘട്ടത്തില്‍ എട്ട് പമ്പുകളാണ് ആരംഭിക്കുന്നത്. ഏഴ് പമ്പുകള്‍ വിവിധ ജില്ലകളിലും ഉദ്ഘാടനം ചെയ്യും. സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15ന് തിരുവനന്തപുരത്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ 16ന് കോഴിക്കോട്ടും ചേര്‍ത്തലയിലും 17ന് ചടയമംഗലത്തും 18 ന് മൂന്നാറിലും മൂവാറ്റുപുഴയിലും ചാലക്കുടിയിലും കിളിമാനൂരിലുമാണ് ഔട്ട്‌ലെറ്റുകള്‍ വിവിധ മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ആദ്യ ദിവസം മുതല്‍ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.