2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

17 വര്‍ഷത്തെ അധ്വാനവും സ്വപ്‌നവും സഫലമായി: ബ്രാന്‍സണിന്റെ നേതൃത്വത്തിലുള്ള ആദ്യ ടൂറിസ്റ്റ് സംഘം ബഹിരാകാശത്ത്

 

ന്യൂ മെക്‌സിക്കോ: ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള വിര്‍ജിന്‍ ഗാലക്റ്റിക്കില്‍ പറന്ന ബ്രിട്ടീഷ് ബില്യണയര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അടക്കമുള്ള സംഘം ബഹിരാകാശത്തെത്തി. ഇന്ത്യന്‍ വംശജയായ സിരിഷ ബന്‍ഡ്‌ലയും ആറംഗ സംഘത്തിലുണ്ട്. ഇതില്‍ രണ്ടുപേര്‍ പൈലറ്റുമാരാണ്.

ഇന്ത്യന്‍ സമയം രാത്രി ഒന്‍പതോടെയാണ് സംഘം ബഹിരാകാശത്തെത്തിയത്. രാത്രി എട്ടു മണിയോടെയാണ് യാത്ര തിരിച്ചത്. വൈകിട്ട് 6.30ന് തുടങ്ങേണ്ടിയിരുന്ന യാത്ര മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ഉടമ കൂടിയാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. 17 വര്‍ഷം നീണ്ട ഗവേഷണത്തിനും അധ്വാനത്തിനും ഒടുവിലാണ് യാത്ര സാധ്യമായത്.

ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് നടത്തു വിജിന്റെ ആദ്യ യാത്രയാണിത്. 2022 മുതല്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. 60 വ്യത്യസ്ത രാജ്യങ്ങളിലെ യാത്രികര്‍ക്കായി 600 ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞിട്ടുണ്ട്. രണ്ടു ലക്ഷം ഡോളര്‍ മുതല്‍ രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റെടുത്തവരുടെ കൂട്ടത്തില്‍ മലയാളി ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുമുണ്ട്. അദ്ദേഹമടക്കമുള്ള യാത്രസംഘം പരിശീലനത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.