നദ്ദയും അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയ് ഉടന്‍ ബി.ജെ.പിയില്‍ ചേരും. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായും കുല്‍ദീപ് ബിഷ്‌ണോയ് കൂടിക്കാഴ്ച്ച നടത്തി.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ബിഷ്ണോയ് ട്വിറ്ററില്‍ പങ്കുവച്ചു. ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ചിത്രങ്ങള്‍ നേരത്തേ നീക്കിയിരുന്നു. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് മാക്കന് ബിഷ്ണോയ് വോട്ടുചെയ്തിരുന്നില്ല. തുടര്‍ന്ന് എല്ലാ സ്ഥാനത്തുനിന്നും ബിഷ്ണോയിയെ കോണ്‍ഗ്രസ് നീക്കിയിരുന്നു.
ഹരിയാനയില്‍ പാര്‍ട്ടി അധ്യക്ഷനായി ഹൂഡയുടെ വിശ്വസ്തന്‍ ഉദയ് ഭാനെ നിയമിച്ചതില്‍ ദേശീയ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു കുല്‍ദീപ് ബിഷ്ണോയ്.
അജയ് മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഹരിയാനയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചത് കുല്‍ദീപ് ബിഷ്ണോയി ആയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും കുല്‍ദീപ് ബിഷ്ണോയ് ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
Comments are closed for this post.