2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈറ്റില്‍ പന്നിയിറച്ചിയും വ്യാജ മദ്യവും വിറ്റ എട്ട് പ്രവാസികള്‍ അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റില്‍ അനധികൃതമായി പന്നിയിറച്ചിയും വ്യാജ മദ്യവും വില്‍പ്പന നടത്തിയ എട്ട് പ്രവാസികള്‍ അറസ്റ്റിലായി. യുവതികള്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ് അറസ്റ്റിലായത്. 218 കിലോ പന്നിയിറച്ചിയും 489 കുപ്പി വാറ്റ് ചാരായവും 10 കുപ്പി വിദേശമദ്യവും 54 വീപ്പ വാഷും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനധികൃത റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് പന്നിയിറച്ചിയും വ്യാജ മദ്യവും വിൽക്കുന്നുവെന്ന രഹസ്യവിവരം സുരക്ഷാ വകുപ്പുകള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു. ലൈസന്‍സ് നേടാതെ സ്വകാര്യ താമസസ്ഥലം പ്രതികള്‍ റെസ്റ്റോറന്റ് ആക്കി മാറ്റിയതാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

രഹസ്യ വിവരം ലഭിച്ചതോടെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി തേടിയാണ് അനധികൃത സ്ഥാപനം റെയ്ഡ് ചെയ്തത്. റെസ്റ്റോറന്റിലെ മെനു പട്ടികയില്‍ തന്നെ പന്നിയിറച്ചി ഉള്‍പ്പെടുത്തിയിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

   

Content Highlights: expats arrested selling pork alcohol Kuwait expats arrested Kuwait


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News